വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാരിന്റെ വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും. വയനാട്‌ വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. അന്വേഷണ ഉത്തരവ്‌ ശനിയാഴ്‌ച വയനാട്‌ വിജിലൻസ്‌ യൂണിറ്റിന്‌ ലഭിച്ചു. അന്വേഷകസംഘം തിങ്കളാഴ്‌ച മേപ്പാടി പഞ്ചായത്ത്‌ ഓഫീസിൽ പ്രാഥമിക തെളിവെടുപ്പും പരിശോധനയും നടത്തും. സെക്രട്ടറി, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്ന്‌ വിവരങ്ങൾ ആരായും.

Also Read; യുഡിഎഫിന് എൽഡിഎഫിനോടുള്ള വിരോധം കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറുകയാണ്, നമ്മൾ ഇതും അതിജീവിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

രേഖകൾ പരിശോധിക്കും.ഭക്ഷ്യവിതരണത്തിന്റെ ചുമതല സെക്രട്ടറി നേരിട്ടാണോ നിർവഹിച്ചത്‌, അതോ മറ്റാരെയെങ്കിലും ഏൽപ്പിരുന്നോ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രാഥമികമായി അന്വേഷിക്കുക. എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ്‌ സർക്കാർ നിർദേശം. ഈ ഭക്ഷണം കഴിച്ച രണ്ട്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തിൽ ഡിവൈഎഫ്‌ഐ പഞ്ചായത്ത്‌ ഉപരോധിച്ച്‌ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌. നാളെ രാവിലെ 10 മണിക്ക്‌ സമരം ആരംഭിക്കും.

Also Read; ‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നടക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

The government’s vigilance investigation will begin tomorrow in the case of providing worm-infested food kits to disaster victims in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News