സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

പാലക്കാട് കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു. താത്കാലികമായി പിട്ടുപീടികയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. റെക്കോർഡ് റൂമിൽ സൂക്ഷിച്ച പുസ്തകത്തിനിടയിൽ രണ്ടിടത്തായാണ് 6,300 രൂപ സൂക്ഷിച്ചിരുന്നത്.

also read;  നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വില്‍ക്കാന്‍ പാക്കിസ്ഥാന്‍

രജിസ്ട്രേഷന് ആധാരമെഴുത്തുകാർ മുഖേന അനധികൃതമായി പണം കൈപറ്റുന്നതായി ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു പരിശോധന. സബ് രജിസ്ട്രാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ രജിസ്ട്രേഷൻ ഡയറക്ടറോട് വിജിലൻസ് ശുപാർശ ചെയ്യും.

also read; അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അനുമതിയായി കണക്കാക്കില്ല; ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News