അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

ALSO READ:  കല്യാണി പ്രിയദര്‍ശന് മെസ്സിയുടെ പിറന്നാള്‍ സമ്മാനം; ചിത്രവുമായി താരം

വിജിലന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറി വൈവിവൈജെ രാജശേഖരാണ് 2007ലെ കുമാറിനെതിരെയുള്ള കേസിന്റെ പശ്ചാതലത്തില്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേഷ് പാല്‍ എന്ന വ്യക്തിയെ കുമാര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തടസം നില്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഉത്തരവില്‍ പറയുന്നു.

ALSO READ: കാറിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News