വിജിലൻസിന്റെ മിന്നൽ പരിശോധന: ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ. വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ മിന്നൽ പരിശോധനയിലാണ് വൻ ഹോട്ടലുകൾക്ക് നൽകുന്നത് ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകുന്നത് കണ്ടെത്തിയത്. ചെറുകിട ഹോട്ടലുകാർക്കുള്ള സൗജന്യ പരിശീലനം വൻകിട ഹോട്ടലുകാർക്കും നൽകുന്നുവെന്നും വിജിലൻസ് കണ്ടെത്തി.

ALSO READ: ‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി

സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നവർക്കെതിരായ ഫയലുകളിൽ താമസം വരുത്തുന്നതായും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനത്തിന് നിയോഗിച്ച ഏജൻസികൾ സുതാര്യമല്ലാത്തവയാണെന്നും വിജിലൻസ്‌ കണ്ടെത്തി. അങ്കമാലി, പട്ടാമ്പി, സുൽത്താൻ ബത്തേരി ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളുടെ പ്രവർത്തനം തെറ്റായ രീതിയിലാണ് നടക്കുന്നതെന്നും, എറണാകുളം അസിസ്റ്റൻറ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഭക്ഷ്യ സാമ്പിളുകൾ സൂക്ഷിക്കുന്നത് കേടായ റഫ്രിജറേറ്ററിലാണെന്നും കണ്ടെത്തലിൽ ഉണ്ട്. ക്രമക്കേോടുകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News