കെ. സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്. സുധാകരന്റെ ഭാര്യയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലന്‍സ് തേടിയത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റിന്റേതാണ് നടപടി. സുധാകരന്റെ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ് നല്‍കി.

Also Read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സുധാകരനും പറഞ്ഞു. ഏതുതരം അന്വേഷണവും നേരിടാന്‍ യ്യാറാണെന്നും സുധാകരന്‍ പ്രതികരിച്ചു. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങളും വിജിലന്‍സ് തേടിയിരിക്കുന്നത്.

Also Read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News