സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികൾ സ്വീകരിച്ച് സർക്കാരും വിജിലൻസും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 114 കേസുകളാണ് അഴിമതി നടത്തിയവർക്കെതിരെ എടുത്തത്. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
also read:കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു
അഴിമതി നിരോധന നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണവും മിന്നൽ പരിശോധനയും ട്രാപ്പുകളും നടത്തിയാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ കർശന നടപടികളും എടുക്കുന്നുണ്ട്. അതുപോലെ സംസ്ഥാനത്തെ മിക്ക വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
also read: കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
സർക്കാർ ഫണ്ടുകൾ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട ആക്ഷേപമുയർന്നാൽ ആഭ്യന്തര വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. ആരോപണം ശരിയെന്ന് തെളിഞ്ഞാൽ വിജിലൻസ് ആന്റ ആന്റി കറപ്‌ഷൻ ബ്യൂറോയ്‌ക്ക് നൽകുകയുമാണ് ചെയ്യുന്നത്.റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
അഴിമതിക്കാരെ കുരുക്കാനായി സോഴ്‌സുകൾ വിപുലപ്പെടുത്തിയെന്നും ഇത് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നും വിജിലൻസ് മേധാവി ടി കെ വിനോദ്‌കുമാർ പറഞ്ഞു. അഴിമതിയോ കൈക്കൂലിയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here