വാളയാറിൽ ചരക്കുവാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ വേഷം മാറി വിജിലസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പും കൈക്കുകൂലിപ്പണവും. വാളയാര്‍ മോട്ടോര്‍ വാഹനവകുപ്പാണ് ചെക്പോസ്റ്റില്‍ കൈക്കൂലിപ്പണം കീശയിലാക്കുന്നതിനുപുറമേ നികുതിപ്പണത്തിലും തിരിമറി നടത്തി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കയ്യോടെ പിടികൂടിയത്.
Also read: ചീറ്റകൾ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ
കൗണ്ടറിൽ വേഷം മാറി ഇരിക്കെ, ലോറിക്കാർ നൽകിയ 10,200 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടര്‍ന്നുള്ള പരിശോധനയിൽ രശീത് നല്‍കി സര്‍ക്കാരിലേക്ക് ഈടാക്കിയ പണത്തില്‍ 31,500 രൂപയുടെ കുറവും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിപ്പണം എടുത്തു മാറ്റുന്നതിനിടെ കണക്കിൽപ്പെട്ട പണവും അതിനൊപ്പം മാറ്റിയതാകാമെന്നാണ് വിലയിരുത്തൽ.
പാലക്കാട് വാളയാറിൽ ലോറി ഡ്രൈവർമാരുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇത് കയ്യോടെ പിടികൂടാനാണ് വേഷം മാറി ഉദ്യോഗസ്ഥർ ചെക്പോസ്റ്റിൽ ഇരുന്നത്. എന്നാൽ കൈക്കൂലിയ്ക്ക് മറവിൽ നികുതി വെട്ടിപ്പും രൂക്ഷമാണ് എന്ന് ഇതോടെയാണ് വിജിലൻസിന് മനസ്സിലായത്. ഇന്‍സ്പെക്ടര്‍ ഐ. ഫിറോസ്, എന്‍ജിനീയര്‍ കെ.എ. ബാബു, എസ്.ഐ.മാരായ ബി. സുരേന്ദ്രന്‍, കെ. മനോജ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ആര്‍. രമേശ്, കെ. ഉവൈസ്, ആര്‍. സന്തോഷ് ബാലകൃഷ്ണന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here