“എല്ലാ വിജയ് ആരാധകരോടും ക്ഷമ ചോദിക്കുന്നു…ഞാൻ കുറച്ച് കൂടെ ശ്രദ്ധിക്കണമായിരുന്നു”; വിഘ്‌നേശ് ശിവന്‍

നടൻ വിജയ്‌യുടെയും സംവിധായകൻ ലോകേഷ് കനകരാജിന്റെയും ആരാധകരോട് ക്ഷമ ചോദിച്ച് സംവിധായകൻ വിഘ്‌നേശ് ശിവൻ. ലോകേഷും വിജയും തമ്മിൽ തർക്കമുണ്ടായെന്ന് ആരോപിച്ച് ഒരാൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിഘ്നേഷ് ശിവൻ ലൈക്ക് ചെയ്തത് വിവാദമായിരുന്നു. ഈ കരണത്തിനുമേൽ വിജയ് ആരാധകരിൽ നിന്ന് സൈബർ ആക്രമണവും വിഘ്‌നേശ് ശിവൻ നേരിടുകയുണ്ടായി. ഇതിന് പിറകെയാണ് വിഘ്‌നേശ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ അശ്രദ്ധകൊണ്ടു തനിക്ക് പറ്റിയ തെറ്റാണെന്നും, മാപ്പ് തരണമെന്നും വിഘ്‌നേശ് സമൂഹമാധ്യമത്തിൽ‌ കുറിച്ചു.

Also read:മരുന്ന് മാറി നല്‍കിയ സംഭവം, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

“പ്രിയപ്പെട്ട വിജയ് സാറിന്റെ ആരാധകർക്കും ലോകേഷ് കനകരാജ് ആരാധകർക്കും ആശയക്കുഴപ്പമുണ്ടായതിൽ ക്ഷമിക്കുക. മെസ്സേജോ സന്ദർഭമോ വീഡിയോയുടെ ഉള്ളടക്കമോ ട്വീറ്റോ പോലും നോക്കാതെ, ലോകിയുടെ അഭിമുഖം കണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖമാണെന്ന് കരുതിയാണ് ഞാൻ വീഡിയോ ലൈക് ചെയ്തത്. കാരണം ഞാൻ ലോകിയുടെ വർക്കുകളുടെയും അദ്ദേഹത്തിന്റെ അഭിമുഖങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. ദളപതി വിജയ് സാറിന്റെ ലിയോയുടെ റിലീസിനായി ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Also read:ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെ; വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണര്‍

അഭിമുഖത്തിന്റെ തമ്പ്നെയിലിൽ ലോകിയുടെ ചിത്രം കണ്ടപ്പോൾ പെട്ടെന്നൊരു ഉൾപ്രേരണയാൽ ഞാൻ അത് ലൈക്ക് ചെയ്തതാണ്. അതുപോലെയാണ് മറ്റൊരു വിഡിയോ ക്ലിപ്പിൽ നയന്റെ ഒരു ഷോട്ട് കണ്ടപ്പോൾ, അതിമനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപ്പോള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു. അവളുടെ ഷോട്ടുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു അത്. എന്റെ തെറ്റാണ്. ഈ രണ്ട് കേസുകളിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ പോലും ചെയ്തിട്ടില്ല. ഞാൻ ശ്രദ്ധിക്കണമായിരുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. ഇത് എന്റെ അശ്രദ്ധ കാരണം വന്ന തെറ്റാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ വിജയ് ആരാധകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങൾക്കെല്ലാമുള്ള അതേ ആവേശത്തോടെ ഒക്ടോബർ 19-ന് ഈ ബ്ലോക്ക്ബസ്റ്റർ സിനിമ കാണാൻ ഞാനും കാത്തിരിക്കുന്നു.

എനിക്ക് സംഭവിച്ച ശ്രദ്ധക്കുറവ് കൊണ്ടുപറ്റിയ പിഴവ് ചർച്ച ചെയ്ത് നിങ്ങളുടെ സമയം പാഴാക്കാതെ, വരാൻ പോകുന്ന ‘ലിയോ’ സിനിമ ആഘോഷിക്കുകയും അതിന്റെ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്യാൻ അഭ്യർഥിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്.’’ വിഘ്‌നേശ് ശിവൻ എക്‌സിൽ കുറിച്ചു.

Also read:എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടത്തിനായി അന്വേഷണം

സത്യൻ രാമസ്വാമി എന്ന വ്യക്തിയാണ് ലോകേഷിനും വിജയ്‌യ്ക്കും ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ ട്വീറ്റ് ചെയ്തിരുന്നത്. ‘‘ലിയോയുടെ പാട്ട് റിലീസ് ചെയ്തതിനു ശേഷം നിങ്ങൾക്കും നടൻ വിജയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കെല്ലാം അറിയാം, എന്തുകൊണ്ടാണ് നിങ്ങൾ ലിയോ ഹാഷ്‌ടാഗ് നീക്കം ചെയ്തതെന്നും നിങ്ങളുടെ ഒരു പ്രമോഷനിലും വിജയ്‌യുടെ പേര് ഉപയോഗിക്കാതിരിക്കുന്നതെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം.’’ – ഇങ്ങനെയായിരുന്നു ലോകേഷിന്റെ ഒരഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് പങ്കുവച്ച് സത്യൻ രാമസ്വാമി ട്വീറ്റ് ചെയ്തത്. ഈ പോസ്റ്റാണ് ലോകേഷിന്റെ അഭിമുഖമാണെന്ന് തെറ്റിദ്ധരിച്ച് വിഘ്‌നേശ് ശിവൻ ലൈക്ക് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News