‘ഫഫ അയ്യാ നിങ്ങൾ വന്നത് വേറെ ഗ്രഹത്തിൽ നിന്നാണെന്ന് തോന്നി’, ആവേശം പൂണ്ട് വിക്കി, പങ്കുവെച്ച പോസ്റ്റ് വൈറൽ

ബോക്സോഫീസിൽ പുതു ചരിത്രം തീർത്ത ഫഹദ് ചിത്രമായ ആവേശത്തെ പുകഴ്ത്തി തമിഴ് സംവിധായകൻ വിക്കി രംഗത്ത്. സിനിമ കണ്ടപ്പോൾ ഫഹദ് മറ്റൊരു ഗ്രഹത്തിൽ നിന്ന് വന്നയാളാണെന് തോന്നിയെന്നാണ് വിക്കി പറഞ്ഞത്. ആവേശത്തിന്റേത് മികച്ച തിരക്കഥ ആണെന്നും, മലയാള സിനിമ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണെന്നും വിക്കി കുറിച്ചു. ഇൻസ്റ്റഗ്രാമിലായിരുന്നു വിക്കിയുടെ കുറിപ്പ്.

ALSO READ: പടം പൊട്ടിയെങ്കിലും ഇങ്ങേരുടെ ഡെഡിക്കേഷൻ വേറെ ലെവലാണ്; ഡ്യൂപ് ഇല്ലാതെ ഒടിയനിലെ മോഹൻലാലിൻറെ ഫൈറ്റ് സീൻ: വീഡിയോ

‘മലയാളം സിനിമ ആവേശം ഒരു രക്ഷയുമില്ല. ഫഫ അയ്യാ.. വേറേ ഒരു ഗ്രഹത്തിൽ എന്ന പോലെ തോന്നി. ഗംഭീരമായ എഴുതാണ് സിനിമയുടേത്. അത് നന്നായി അവതരിപ്പിക്കുകയും ചെയ്തു. മലയാള സിനിമ എല്ലാ മറികടന്ന് മുന്നേറുകയാണ്. ജിത്തു മാധവനും സുഷിൻ ശ്യാമും ചേർന്ന് ഒരു ഗംഭീര ചിത്രമാണ് ഒരുക്കിയിരിക്കുന്നത്,’ വിക്കി കുറിച്ചു.

ALSO READ: ‘വോട്ടവകാശം വിനിയോഗിക്കുന്നത് രാജ്യത്തോടുള്ള കടമ’; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ടുചെയ്തു, ദൃശ്യങ്ങള്‍

അതേസമയം, ഈ വർഷത്തെ വിഷു കപ്പ് ഫഫ തൂക്കിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 60 കോടിക്ക് മുകളിലാണ് ആവേശം ഇതുവരേക്കും സ്വന്തമാക്കിയത്. യുവത്വം ഏറ്റെടുത്ത ചിത്രം ടിക്കറ്റ് കളക്ഷനിലും മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News