‘ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ കടുത്ത ആരാധകർക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’: നയന്‍താരക്ക് പിന്നാലെ ധനുഷിന്റെ വീഡിയോയുമായി വിഘ്‌നേശും

dhanush

നടന്‍ ധനുഷിനെതിരെ നയന്‍താര പുറത്തുവിട്ട വിവാദങ്ങൾക്ക് പിന്നാലെ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ സോഷ്യൽമീഡിയ പോസ്റ്റ്. വിഘ്‌നേഷിൻറെ പോസ്റ്റിൽ ധനുഷ് മുൻപ് ഒരു വേദിയിൽ വെച്ച് സംസാരിക്കുന്ന വീഡിയോയും അതിനൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോയില്‍ ‘നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കാൻ നോക്കുക. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാൽ അയാളെ ചേർത്തുപിടിക്കുക , ഇല്ലെങ്കിൽ അയാളെ മാറ്റിനിർത്താം ‘, എന്നാണ് ധനുഷ് പറയുന്നത്.

also read:നിഷ്കളങ്കമുഖമല്ല ധനുഷിന്റേത്, 3 സെക്കൻഡ് രംഗത്തിന് 10 കോടി; എന്തിനാണ് എന്നോട് ഇത്ര പക: ധനുഷിനോട് ചോദിച്ച് നയൻതാര

ഈ വീഡിയോക്കൊപ്പം ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ കടുത്ത ആരാധകർക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് വിഘ്‌നേശ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk