എന്റെ പ്രണയത്തിനൊപ്പം മനോഹരമായ വൈകുന്നേരം; നയൻതാരക്കൊപ്പം ചെന്നൈയുടെ കളി കാണാനെത്തി വിഘ്നേഷ് ശിവൻ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിഘ്നേഷ് ശിവൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ശനിയാഴ്ച്ച നടന്ന ഐപിഎൽ മത്സരം കാണാനെത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നയൻതാരക്കൊപ്പമാണ് താരം ഐപിഎൽ കാണാനെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സ്- മുംബൈ ഇന്ത്യൻസ് മത്സരം കാണാനെത്തിയതാണ് താര ദമ്പതികളുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ചെന്നൈയെ പിന്തുണയ്ക്കുന്ന രീതിയിൽ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടാണ് വിഘ്നേഷ് ധരിച്ചിരുന്നത്. വെള്ള ഷർട്ടാണ് നയൻതാര അണിഞ്ഞിരുന്നത്. “എന്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം” എന്നാണ് പങ്കുവെച്ച വിഘ്നേഷ് ചിത്രത്തിനു നൽകിയ അടികുറിപ്പ്. ഇരുവരും മത്സരം ആസ്വദിക്കുന്ന ചിത്രത്തിനൊപ്പം ഒരു സെൽഫിയും താരം പങ്കുവച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News