‘ഇവിടെ നേരത്തെ ഉത്സവം തുടങ്ങി’; ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം; വിഘ്‍നേശ് ശിവൻ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇന്ത്യന്‍ സിനിമാ ലോകം തന്നെ ആഘോഷമാക്കിയ വിവാഹമാണ് വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും. ഇവർക്ക് ഇരട്ട കുട്ടികൾ ജനിച്ചിരുന്നു. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല. ഉയിർ, ഉലകം എന്നാണ് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്‌നേശ് പേര് വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ മക്കളുടെ ഒന്നാമത്തെ ഓണം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. ഉയിരിനെയും ഉലകത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. മുൻകൂറായി എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.

also read :‘തെറ്റു ചെയ്യുന്നവര്‍ ശിക്ഷയ്ക്ക് അര്‍ഹര്‍; മാതൃകാപരമായ ശിക്ഷ ലഭിക്കണം’: ഹര്‍ഷിന

നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വെച്ചായിരുന്നു. ഇവർക്ക് കഴിഞ്ഞ വര്‍ഷം വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല. ഉയിർ, ഉലകം എന്നാണ് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്‌നേശ് പേര് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നു. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകൾ എന്നാണ് പുറത്തുവരുന്ന വിവരം.

also read :ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News