‘എന്‍റെ പ്രിയപ്പെട്ട ബാഹുബലി 1 ആൻഡ് 2′; ഉയിരിനെയും ഉലകിനെയും ഉയർത്തി വിഘ്നേഷ്; ഫോട്ടോ വൈറൽ

നയൻതാര വിഘ്നേഷ് ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്. ഇരുവരും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനും ഉലകിനും ഒപ്പമുള്ള ഫോട്ടോകളും വിശേഷങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനെല്ലാം ആരാധകർക്കിടയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.

also read: എംഎസ്എംഇ മേഖലയിലെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ, തൊഴിൽ, നിക്ഷേപം എന്നിവയിൽ ചരിത്രം സൃഷ്ടിച്ച് കേരളം

ഇപ്പോഴിതാ വിഘ്‌നേഷ് ശിവൻ പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയിലെ ഐക്കണിക് പോസാണ് ഉയിരിനെയും ഉലകിനെയും വെച്ച് വിഘ്നേഷ് പുനര്‍ നിര്‍മിച്ചിരിക്കുന്നത്. ബാഹുബലിയിലെ ശിവകാമിയെന്ന കഥാപാത്രം മുങ്ങിമരിക്കുമ്പോള്‍ ചോരക്കുഞ്ഞായ ബാഹുബലിയെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപിടിക്കുന്ന പോസാണ് വിഘ്നേഷ്‌ റീക്രീയേറ്റ് ചെയ്തിരിക്കുന്നത്.

‘എന്‍റെ പ്രിയപ്പെട്ട ബാഹുബലി 1 & 2. നിങ്ങളോടൊപ്പമുള്ള ജീവിതം വിസ്മയിപ്പിക്കുന്നതാണ്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചത്. ഇതിനോടകം ചിത്രം ഏറെ വൈറലായി കഴിഞ്ഞു.

also read: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News