‘ജനങ്ങളാണ് രാജാക്കന്മാര്‍, ഞാന്‍ അവരുടെ ദളപതി’ : വിജയ്

ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യം തമിഴ്നാട്ടില്‍ പരക്കുന്നുണ്ട്. സിനിമക്ക് അകത്തും പുറത്തുമുള്ളവര്‍ ഈ വിഷയത്തില്‍ പല കോണുകളില്‍ നിന്നും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

Also Read; കളമശ്ശേരി സ്‌ഫോടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചു; സിപിഐഎം മുഖപത്രം

എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ വിഷയത്തില്‍ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമയുടെ സക്‌സസ് മീറ്റിനിടെ ആണ് സൂപ്പര്‍ സ്റ്റാര്‍ വിവാദത്തില്‍ ദളപതി വിജയ് പ്രതികരിച്ചത്.

‘പുരൈട്ചി കലൈഗര്‍ ക്യാപ്റ്റന്‍ എന്നത് ഒരാളെ ഉള്ളൂ. ഉലഗ നായകന്‍ എന്നാല്‍ ഒരാളെ ഉള്ളൂ. സൂപ്പര്‍ സ്റ്റാര്‍ എന്നതും ഒരാളെ ഉള്ളൂ. അതുമാതിരി തലൈ എന്നാലും ഒരാളെ ഉള്ളൂ. ജനങ്ങളാണ് രാജാക്കന്മാര്‍. ഞാന്‍ അവരുടെ ദളപതി’, എന്നാണ് വിജയ് പറഞ്ഞത്.

Also Read: ‘മമ്മൂട്ടി അങ്ങനെ വിളിച്ചപ്പോൾ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ’; ഇനിമുതൽ താൻ ‘WIN C ‘

സിനിമയെ ഒരു വിനോദോപാധി മാത്രമായി കാണണമെന്നും സോഷ്യല്‍ മീഡിയ ആരാധക യുദ്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നും വിജയ് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു.”ഒരു സ്രഷ്ടാവിന്റെ ഭാവനയുടെ ഉല്‍പന്നമെന്ന നിലയില്‍ ലോകമെമ്പാടും സിനിമയെ കാണുന്നത് അങ്ങനെയാണ്. ഇതിലെ പോസിറ്റീവുകള്‍ മാത്രം എടുക്കുക, നെഗറ്റീവുകള്‍ ഉപേക്ഷിക്കുക. എളുപ്പമുള്ളത് നേടുന്നവനല്ല യാഥാര്‍ത്ഥ നായകന്‍. വലിയ ലക്ഷ്യങ്ങള്‍ ഉള്ളവനാണ് യഥാര്‍ത്ഥ നായകന്‍’, എന്നാണ് വിജയ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News