‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

തൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത ഒരു ഗവൺമെന്റിന് രൂപം നൽകുക എന്നതാണെന്ന് വ്യക്തമാക്കി നടൻ വിജയ് രംഗത്ത്. പാർട്ടി പ്രഖ്യാപനത്തിനും സിനിമ വിടുന്നു എന്ന തുറന്നു പറച്ചിലിനും ശേഷമാണ് രാഷ്ട്രീയ ജീവിതത്തിലെ തന്റെ ലക്‌ഷ്യം വിജയ് വെളിപ്പെടുത്തിയത്. ഇതോടെ സിനിമയിലെ സ്ഥിരം രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ എന്ന ആവേശത്തിലാണ് ആരാധകർ.

ALSO READ: ‘ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുണ്ടല്ലോ’, ലൈഫ്‌ലൈൻസ്; കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സാനിയ മിർസ, ചിത്രം വൈറൽ

പലപ്പോഴും കേന്ദ്ര ഗവണ്മെന്റിനെതിരെ സിനിമകളിലൂടെയും മറ്റും പ്രതികരിച്ച വിജയ് ആ പ്രതിഷേധം തുടരും എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്ത് തുടരുന്ന രാഷ്ട്രീയ മത ജാതി വിഭജനങ്ങൾ തുടച്ചു നീക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘ഗെയിം ചേഞ്ചര്‍’ എവിടെ? ശങ്കറിനെതിരെ പ്രതിഷേധവുമായി രാംചരൺ ആരാധകർ

അതേസമയം, രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നതോടെ വിജയ് അഭിനയം അവസാനിപ്പിക്കുന്നു എന്നത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. ദളപതി 69 എന്ന സിനിമയോടെയാണ് വിജയ് അഭിനയം അവസാനിപ്പിക്കുന്നത്. രാഷ്ട്രീയത്തിലും വിജയ് തങ്ങളുടെ രക്ഷകനാകും എന്നാണ് തമിഴ് മക്കൾ ഇപ്പോൾ ആശ്വാസം കൊള്ളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News