‘2026ൽ തമിഴ്‌നാട്ടിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിൽ വരും’: വിജയ്

vijay

2026ൽ തമിഴ്‌നാട്ടിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങളെ സംരക്ഷിക്കാത്ത, അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള രചനകൾ സമാഹരിച്ച് വിസികെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന തയാറാക്കിയ ‘എല്ലോർക്കും തലൈവർ അംബേദ്കർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ്.

Also read: സമുദ്രാതിർത്തി ലംഘിച്ചു, തമിഴ്നാട്ടിലെ 2 ബോട്ടുകളും 14 മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി

കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പൂരിലെ വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ല എന്ന മട്ടാണ് . അതേസമയം, ശുദ്ധജലത്തിൽ മനുഷ്യ വിസർജ്യം കലർന്ന വേങ്കവയൽ സംഭവത്തിൽ തമിഴ്നാട് സർക്കാർ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also read: പ്രതികരിക്കാനും അവകാശമില്ല? മണിപ്പൂർ കലാപം, ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയിൽ കൂട്ടുകക്ഷി സർക്കാരിന്റെ സമ്മർദം മൂലം പങ്കെടുക്കുന്നതിൽ നിന്ന് പോലും പിന്മാറിയ വിസികെ നേതാവ് തിരുമാവളവന്റെ മനസ്സ് നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന തിരുമാവളവൻ, സഖ്യത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് പിന്മാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News