‘ഇതുകൊണ്ടാരെയും പറ്റിക്കാൻ കഴിയില്ല’; ഡിഎംകെയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിജയ്

vijay

തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. സർക്കാർ ഇപ്പോൾ നൽകുന്ന സഹായം വെറും താൽക്കാലികം മാത്രമാണെന്നും ഇതുകൊണ്ട് ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും വിജയ് വിമർശിച്ചു.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സഹായം വിതരണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന നേതാക്കൾ മാധ്യമശ്രദ്ധ മങ്ങിക്കഴിഞ്ഞാൽ ജനങ്ങളെ ഉപേക്ഷിക്കുമെന്നും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പ്രാഥമിക മുൻകരുതൽ നടപടികൾ പോലും നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വിജയ് വിമർശിച്ചു.

ALSO READ; എഴുതാനുമറിയില്ല, വായിക്കാനുമറിയില്ല: ബ്രിട്ടീഷ്‌ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ നില ദയനീയമെന്ന് റിപ്പോർട്ട്

ഡിഎംകെ സർക്കാർ വിമതരെ സർക്കാർ വിരുദ്ധരായി മുദ്രകുത്തി വിമർശനങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങളെ കാവിവൽക്കരിക്കുയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ വിമർശിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ വിശ്വസിക്കുന്നു.എന്നാൽ ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരികൾക്ക് ആയുസ്സില്ലെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഭക്ഷണം, കുടിവെള്ളം, പലചരക്ക് സാധനങ്ങൾ തുടങ്ങിയ അവശ്യ സഹായങ്ങൾ നൽകുന്നത് തുടരാൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ടിവികെ കേഡറുകളോട് വിജയ് അഭ്യർത്ഥിച്ചു. അവരുടെ തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്‌ .കാലാവസ്ഥാ വകുപ്പ് കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത് തുടരുന്നതിനാൽ ജാഗ്രത പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News