സ്റ്റെപ്പിറങ്ങുന്നതിനിടെ തെന്നിവീണ് വിജയ് ദേവരകൊണ്ട; ബോധമില്ലേ എന്ന് പരിഹാസം, കിടിലന്‍ മറുപടിയുമായി താരം

Vijay Deverakonda

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്‍ വിജയ് ദേവരകൊണ്ട പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ വീഴുന്ന ഒരു വീഡിയോ ആണ്. മുംബൈയിലെ ഒരു കോളജില്‍ പ്രമോഷന്‍ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിജയ് ദേവരകൊണ്ട സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു.

ഇതിന്റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് താരത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും ബോധമില്ലാതെയാണോ നടക്കുന്നതെന്നും ചോദിച്ചുകണ്ട് നിരവധി ചോദ്യങ്ങളാമ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

Also Read : വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തെന്നിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

ലോലി പോപ്പ് നുണയുന്ന ദേവരക്കൊണ്ടയെ ആണ് വിഡിയോയില്‍ കാണുന്നത്. ‘ഞാന്‍ വീണു, അത് ഭയങ്കരമായ രീതിയില്‍ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ നമുക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിയുക. വീഴ്ചയില്‍ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടര്‍ന്നുകൊണ്ടിരിക്കും.’- എന്ന കുറിപ്പിലായിരുന്നു വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News