‘ശാന്തരായിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ’; ലിയോയിൽ ഉറ്റുനോക്കി ആരാധകർ

വിജയി ചിത്രം ലിയോ യുടെ പുതിയ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ആവേശത്തിൽ.ആദ്യം പുറത്തുവന്ന പോസ്റ്ററില്‍ യുദ്ധം ഒഴിവാക്കൂ എന്നായിരുന്നു. ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നാണ് എഴുതിയിരുന്നത്. ‘ശാന്തതയോടെയിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ’ എന്നാണ് പിന്നീട് വന്ന പോസ്റ്ററിലെ വാചകങ്ങൾ. ഇതോടെ വിജയി ആരാധകർ പോസ്റ്ററുകളിലെ വാചകങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ:മനുഷ്യന്റെ തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കൽ; റജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ
അതേസമയം ലോകേഷ് കനകരാജ് ,വിജയി എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ റീലിസിനു വൻ പ്രതീക്ഷയിലാണ് ആരാധകർ. ആക്ഷൻ പ്രാധാന്യമുള്ള ഒരു ചിത്രം തന്നെയാകും ലിയോ എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’ എന്നാണ് ചിത്രത്തിലെ താരമായ ബാബു ആന്റണി സൂചനകള്‍ നല്‍കിയിരുന്നത്.

ALSO READ:രണ്ടാമത്തെ വന്ദേ ഭാരത് തിരുവനന്തപുരത്തെത്തി, റൂട്ടും യാത്രാ ക്രമവും തയ്യാറായി

കൂടാതെ 14 വർഷങ്ങൾക്ക് ശേഷം തൃഷ വിജയിയുടെ നായികാ ആകുന്നു എന്ന പ്രത്യേകതയും ലിയോക്കുണ്ട്.. ഗൗതം വാസുദേവും പ്രധാന കഥാപാത്രമായി ലിയോയിലുണ്ട്. അര്‍ജുൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, മൻസൂര്‍ അലി ഖാൻ, മനോബാല, സാൻഡി മാസ്റ്റര്‍, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ കഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News