‘ദ ഗോട്ട്’; വിജയ് ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിൽ സന്തോഷിച്ച് ആരാധകർ

വിജയ് നായകനായ ദ ഗോട്ട് സിനിമയുടെ റിലീസ് അപ്‍ഡേറ്റുകൾ ചർച്ചയാക്കി ആരാധകർ. ജൂണിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പുതിയ വിവരം. വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കാത്തിരിപ്പോടെ ആരാധകർ; ഭ്രമയുഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. റിലീസ് തീയതിയുടെ വിവരങ്ങൾ വന്നതോടെ ആവേശത്തിലാണ് ആരാധകർ രണ്ട് വേഷങ്ങളിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ.

ALSO READ:കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News