ആരാധകക്കൂട്ടം ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ചു; ദളപതിക്ക് 500 രൂപ പിഴ

ആരാധകരുടെ കൂട്ടം ഒഴിവാക്കാനായി ഒന്നിലേറെ തവണ സിഗ്നൽ തെറ്റിച്ച തമിഴ് സൂപ്പർതാരം ദളപതി വിജയ്ക്ക് പിഴ. തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് സൂപ്പർതാരത്തിന് 500 രൂപ പിഴയിട്ടത്.

ALSO READ: റോള്‍സ് റോയ്സില്‍ ചാരി മെഗാസ്റ്റാറും മെഗാബിസിനസുമാനും; യുകെയിലെ ഫോട്ടോകള്‍ വൈറല്‍

കഴിഞ്ഞ ദിവസം വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. വൻ ആരാധകവൃന്ദമാണ് വിജയിനെ കാണാനും സംസാരിക്കാനായി കാത്തുനിന്നത്. ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ വിജയ്ക്ക് പുറമെ ആരാധകർ വാഹനങ്ങളുമായി നീങ്ങിത്തുടങ്ങി. ഇതോടെ ഇവരെ ഒഴിവാക്കാനായി വിജയുടെ വാഹനം ഒന്നിലേറെ തവണ സിഗ്നൽ തെറ്റിച്ചു. സിഗ്നൽ മറികടന്നത് പലയിടത്തും ക്യാമറയിൽ പതിഞ്ഞതോടെയാണ് സൂപ്പർതാരത്തിന് പിഴ വീണത്.

ALSO READ: വയനാട്ടില്‍ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാക്കുന്നതായിരുന്നു മക്കൾ ഇയക്കം ഭാരവാഹികളുമായി സൂപ്പർതാരം നടത്തിയ കൂടിക്കാഴ്ച. ദിവസങ്ങൾക്ക് മുൻപ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന ചടങ്ങിൽ രാഷ്ട്രീയത്തെപ്പറ്റി വിജയ് സംസാരിച്ച വാക്കുകൾ വൻ ജനശ്രദ്ധ നേടിയിരുന്നു. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ അഭ്യൂഹം നിലനിൽക്കെയാണ് മക്കൾ ഇയക്കം ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News