വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ കേരളത്തിന് കൂറ്റന്‍ തോല്‍വി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 200 റൺസിനാണ് രാജസ്ഥാൻ കേരളത്തെ നാണംകെടുത്തിയത്. സ്കോര്‍ രാജസ്ഥാന്‍ 50 ഓവറില്‍ 8ന് 267, കേരളം 21 ഓവറില്‍ 9 വിക്കറ്റിന് 67 റണ്‍സ്. നേരിട്ട ആദ്യ പന്തിൽത്തന്നെ പരുക്കേറ്റ വിഷ്ണു വിനോദിന് പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരേണ്ടതിനാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങിയത്.
ALSO READ: ഡിസംബർ 19ന് ‘ഇന്ത്യ’ കൂട്ടായ്‌മ യോഗം ദില്ലിയിൽ
28 റണ്‍സെടുത്ത സച്ചിന്‍ ബേബിയും 11 റണ്‍സെടുത്ത രോഹന്‍ കുന്നുമലും മാത്രമാണ് കേരളത്തിനുവേണ്ടി രണ്ടക്കം കണ്ടത്. ഏഴ് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അനികേത് ചൗധരിയാണ് കേരളത്തെ തകര്‍ത്തത്. അറാഫാത്ത് ഖാൻ ഏഴ് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് മഹിപാല്‍ ലോംറോറിന്‍റെ സെഞ്ച്വറിയാണ്. വിക്കറ്റ് കീപ്പര്‍ കുനാല്‍ സിങ്ങ് റാത്തോര്‍ അര്‍ധ സെഞ്ച്വറി നേടി. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here