സഞ്ജു സാംസൺ ക്യാപ്റ്റൻ; വിജയ് ഹസാരെ ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ടീമിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആണ് ഇത്തവണത്തേയും ക്യാപ്റ്റൻ. ഈ സീസണിൽ കേരളത്തിലെത്തിയ ശ്രേയാസ് ഗോപാലും വെറ്ററൻ ബാറ്ററും മുൻ ക്യാപ്റ്റനുമായ സച്ചിൻ ബേബിയും ടീമിൽ ഇടം പിടിച്ചു. ഓപ്പണർ രോഹൻ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്ത്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി തുടങ്ങിയവരൊക്കെ ടീമിലുണ്ട്.

ALSO READ: പ്രൊഫസർ സിഎൽ പൊറിഞ്ചുക്കുട്ടി അന്തരിച്ചു

സഞ്ജു സാംസൺ, വിഷ്ണു വിനോദ്, ശ്രേയാസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, അബ്ദുൽ ബാസിത്ത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അജ്നാസ് എം, അഖിൽ സ്കറിയ, ബേസിൽ എൻപി, അകിൻ സത്താർ, മിഥുൻ എസ്‌.

ഈ മാസം 23നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. ഗ്രൂപ്പ് എയിൽ കരുത്തരായ മുംബൈ, സൗരാഷ്ട്ര എന്നിവർക്കൊപ്പം ഒഡീഷ, റെയിൽവേയ്സ്, ത്രിപുര, സിക്കിം, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എ മത്സരങ്ങൾ ബെംഗളൂരുവിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് നടക്കുക.

ALSO READ: ആലിയാ ഭട്ടിന്റെ ‘സൺബേൺ ഗ്ലോ’; മേക്കപ്പ് ടിപ്സ് പങ്കുവെച്ച് നടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News