ദളപതിയുടെ അവസാന ചിത്രം വെട്രിമാരനൊപ്പമോ? അങ്ങേരൊക്കെ വിജയ്‌യെ വെച്ച് സിനിമയെടുക്കുമോ? ഞെട്ടിച്ചുകൊണ്ട് പ്രഖ്യാപനം

അഭിനയജീവിതം അവസാനിപ്പിക്കുന്ന വിജയ്‍യുടെ അവസാന ചിത്രം സംവിധായകൻ വെട്രിമാരനൊപ്പമാണ് എന്ന ചർച്ചകൾ വീണ്ടും ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലാണ് വിജയ് വെട്രിമാരൻ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. ‘ദളപതി 69’ എന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഈ ചിത്രത്തോടെ പൂർണമായും സിനിമാ ജീവിതം അവസാനിപ്പിക്കും എന്നാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപന കുറിപ്പിൽ വിജയ് വ്യകത്മാക്കിയത്.

ALSO READ: വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യാത്രക്കാരന്‍

തമിഴ് സിനിമാ ലോകത്തെ പ്രധാന സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ഇതുവരേക്കും ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, എല്ലാ സിനിമകളും തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിക്കാനും സംവിധായകൻ മറന്നിട്ടില്ല. എന്നാൽ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ് ഈ ചർച്ചയെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. വെട്രിമാരൻ ഒരിക്കലും വിജയ്‌യെ വെച്ച് സിനിമ എടുക്കില്ലെന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്.

ALSO READ: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ്; പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

അതേസമയം, വെട്രിമാരൻ വിജയ് ചിത്രം സംഭവിച്ചാൽ അതൊരുപക്ഷേ വിജയ്‌യുടെ മികച്ച ഒരു സിനിമയാവുകയും, തന്റെ അവസാന ചിത്രത്തിൽ ഒരു സൂപ്പർഹിറ്റ് സൃഷ്ടിക്കാൻ വിജയ്ക്ക് കഴിയുകയും ചെയ്യും. അഭ്യൂഹങ്ങൾ ആണെങ്കിലും ഈ വാർത്ത സത്യമാകട്ടെ എന്നാണ് ആരാധകർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News