ഇനി ഇന്‍സ്റ്റഗ്രാമിലും ഒരു കൈ നോക്കാന്‍ വിജയ്

സോഷ്യല്‍ മീഡിയയില്‍ എത്ര സജീവമല്ലാത്ത താരമാണ് തമിഴ് നടന്‍ വിജയ്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും അഡ്മിന്മാരാണ് അത് നോക്കുന്നതെന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം പുതിയ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചിരിക്കുകയാണ്.

ഫെയസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‌യുടെ ഫോളോവേഴ്‌സ്. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ 7.5 ലക്ഷത്തോളം ഫോളോവേര്‍സാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിജയ് നേടിയത്. ഇന്‍സ്റ്റഗ്രാം പേജില്‍ ലിയോ ലുക്കില്‍ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ താരത്തിനുള്ളത് 3 മില്ല്യണ്‍ ഫോളോവേ‍ഴ്സാണ്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല.

View this post on Instagram

A post shared by Vijay (@actorvijay)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News