നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സിബിഐ, ഇഡി, എൻഐഎ എന്നീ അന്വേഷണ ഏജൻസികൾ ബ്രിട്ടനിലേക്ക് തിരിച്ചു. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ബ്രിട്ടനിൽ പോവുക. ലണ്ടനിൽ ഒളിവിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടുക എന്നതാണ് അന്വേഷണ ഏജൻസികളുടെ ലക്ഷ്യം. ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് മുങ്ങിയവരെ പിടികൂടുന്നതിനാണ് കേന്ദ്ര നീക്കം.

ALSO READ: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; ഗ്രാമിന് 10 രൂപ കുറഞ്ഞു

രാജ്യം തേടുന്ന കുറ്റവാളികളായ കിംഗ്ഫിഷർ പ്രമൊട്ടര്‍ വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, ആയുധ കച്ചവടക്കാരന്‍ സജ്ജയ് ഭണ്ഡാരി എന്നിവരെ ഇന്ത്യയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അന്വേഷണസംഘങ്ങളുടെ സംയുക്ത  സംഘം യുകെയിലേക്ക് പോകും. ഇവരുടെ സ്വത്ത് കണ്ടെത്തി രാജ്യത്തെക്ക് എത്തിക്കുക എന്ന ദൗത്യമാണ് സംഘത്തിനുള്ളത്.  സിബിഐ, ഇഡി, എൻ ഐ എ
എന്നീ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിലേക്ക് പോകുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ പ്രതിനിധികള്‍ എന്നിവര്‍ യുകെ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ഉടമ്പടി പ്രകാരം സാമ്പത്തിക കുറ്റവാളികളായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ യുകെയ്ക്ക് ബാധ്യതയുണ്ട്. മൂവരും ലണ്ടണില്‍ സ്വന്തമാക്കിയിരിക്കുന്ന സ്വത്തുക്കളുടെ വിവരങ്ങള്‍, ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവ, കണ്ടെത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ വിജയ് മല്യ, നീരവ് മോദി, സജ്ജയ് ഭണ്ഡാരി എന്നിവര്‍ അവിടുത്തെ കോടതികളെ സമീപിച്ചിട്ടുണ്ട്. നിരവ് മോദി, വിജയ് മല്യ അടക്കമുള്ളവർ  രാജ്യം വിട്ടതുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം  ഉന്നയിച്ചിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News