മകന്റെ വിവാഹം ആഘോഷമാക്കി വിജയ് മല്യ; ചിത്രങ്ങള്‍ പങ്കുവച്ച് സിദ്ധാര്‍ത്ഥ് മല്യ

വിവാദ വ്യവസായി വിജയ് മല്യ മകന്റെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡിയും സിബിഐയും അന്വേഷിക്കുന്ന 900കോടിയുടെ വായ്പാ കേസിലടക്കം പ്രതിയായ 68കാരന്‍ മല്യയുടെ ആദ്യഭാര്യയിലെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ വിവാഹമാണ് കഴിഞ്ഞത്. ശനിയാഴ്ചയാണ് പ്രണയിനി ജാസ്മിനെ സിദ്ധാര്‍ത്ഥ് ജീവിതസഖിയാക്കിയത്.

ALSO READ: സംസ്ഥാനങ്ങൾക്ക്‌ 60 ശതമാനം വിഹിതം ഉറപ്പാക്കണം,ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഹേര്‍ട്ട്‌ഫോഡ്ഷയറില്‍ വിജയമല്യ 2015ല്‍ വാങ്ങിയ കോടികളുടെ എസ്റ്റേറ്റില്‍ വച്ചാണ് നടന്നത്. ഇന്ത്യയില്‍ നിന്നും കടന്നുകളയുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് മല്യ വാങ്ങിയത്. 2016ലാണ് മല്യ ഇന്ത്യവിട്ട് യുകെയിലെത്തുന്നത്. 2012ലാണ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലാകുന്നത്.

View this post on Instagram

A post shared by Sid (@sidmallya)

View this post on Instagram

A post shared by Sid (@sidmallya)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News