ഇനി തകർക്കാൻ ഒന്നുമില്ല, റിലീസിന് മുൻപേ റെക്കോർഡുകൾ തിരുത്തി ലിയോ: കേരളത്തിലടക്കം വിജയ് വിളയാട്ടം

ലിയോ റിലീസിന് മുൻപേ തന്നെ നിലവിലുള്ള എല്ലാ റെക്കോർഡുകളും തന്റെ പേരിലേക്ക് മാറ്റി എഴുതുകയാണ് നടൻ വിജയ്. കേരളത്തിൽ പോലും പ്രീ സെയിൽ കളക്ഷനായി 5 കോടി രൂപയാണ് വിജയ് ചിത്രം ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ജയിലർ കിംഗ് ഓഫ് കൊത്ത കെ ജി എഫ് തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് ആണ് ലിയോ മറികടന്നിരിക്കുന്നത്.

ALSO READ: സംവിധായകൻ്റെ വാക്ക് കേൾക്കാതെ മുടി മുറിച്ചു, നടൻ അജിത്തിനെ പിറകിൽ നിന്നും ഇടിച്ചു വീഴ്ത്തി: ആരോടും മിണ്ടാതെ അപമാനം പേറി നടൻ

റിലീസിന് ഇനിയും നാല് നാളുകള്‍ ശേഷിക്കെ ആദ്യദിവസത്തെ ലോകേഷ് വിജയ് ചിത്രത്തിന്റെ ഷോകളെല്ലാം തന്നെ ഹൗസ്ഫുള്ളായി. പ്രീ റിലീസ് കളക്ഷനില്‍ പോലും കേരളത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് ലിയോ. 2263 ഷോകളില്‍ നിന്നും 5.4 കോടി രൂപയാണ് ലിയോ ഇതുവരെ നേടിയിരിക്കുന്നതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതോടെ ഒരു വര്‍ഷത്തിലധികമായി കെ.ജി.എഫ് ചാപ്റ്റര്‍ 2 കയ്യടക്കിവെച്ചിരുന്ന റെക്കോഡാണ് ലിയോ മറികടന്നത്.

ALSO READ: ‘ദുബായിൽ എത്തിയാൽ പെണ്ണും നാട്ടിൽ എത്തിയാൽ ആണും’: അനുഭവം തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസിൽ

അതേസമയം, വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ലിയോ എന്ന സിനിമയെ നോക്കികാണുന്നത്. ആദ്യ ദിനം തന്നെ പോസിറ്റീവ് റെസ്പോൺസ് വന്നാൽ തെന്നിന്ത്യയുടെ ചരിത്രത്തിലും എന്തിന് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പോലും വിജയ് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here