അഭിനയം നിർത്തുന്ന വാർത്തക്കിടയിലും വിജയ് ചിത്രം ‘ദി ഗോട്ടി’ന്റെ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

നടൻ വിജയ് അഭിനയജീവിതം നിർത്തുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ഞെട്ടലായിരുന്നു. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിജയ് ചിത്രമായ ദ ഗോട്ടിന്റെ അപ്ഡേറ്റുകൾ എല്ലാം ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി എന്ന വാർത്തയാണ് പ്രേക്ഷകരിൽ സന്തോഷം ഉണ്ടാക്കുന്നത്.

ALSO READ: ഇനി ‘എക്‌സ്’ മതി; ആ തീരുമാനവും എക്‌സിലൂടെ പുറത്തുവിട്ട് മസ്‌ക്

ശ്രീലങ്കയിലും ഇസ്‍താംബുളിലുമായി ഇനി സിനിമയുടെ ചിത്രീകരണം ബാക്കിയുണ്ട് എന്നും ഏപ്രില്‍ അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നുമാണ് പുറത്തുവരുന്ന വിവരം. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നുമാണ് പ്രതീക്ഷ. വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിൽ വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. വെങ്കട് പ്രഭുവാണ് സംവിധായകൻ . പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ALSO READ: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണം; മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News