‘ഞാൻ ഒരുപാട് പേർക്ക് മമ്മൂട്ടിയുടെ ആ സിനിമ സജസ്റ്റ് ചെയ്തു, എന്തോ ഒരു പ്രത്യേക അവസ്ഥയായിരുന്നു അത് കാണുമ്പോൾ’, പ്രകീർത്തിച്ച് വിജയ് സേതുപതി

ഏറെ നാളുകൾക്ക് ശേഷം ഒരു വിജയ് സേതുപതി ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജയാണ് മക്കൾ സെൽവത്തിന് വീണ്ടും ഒരു തിരിച്ചു വരവ് ഇപ്പോൾ നൽകിയിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ഇപ്പോഴിതാ മലയാള സിനിമകളെ കുറിച്ചും മമ്മൂട്ടിയും കുറിച്ചും സംസാരിച്ചിരിക്കുകയാണ് സേതുപതി. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും അഭിമുഖത്തിൽ സേതുപതി സംസാരിച്ചു.

ALSO READ: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

‘ഞാൻ പ്രേമലു രണ്ടു തവണ കണ്ടു. പ്രേമലുവിലെ കാസ്റ്റിംഗ് ഗംഭീരമായിരുന്നു. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. അതുപോലെ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കാതൽ ഒക്കെ കണ്ടു. നൻപകൽ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവർക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാൽ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,’ അഭിമുഖത്തിൽ സേതുപതി പറഞ്ഞു.

ALSO READ: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 8 പേര്‍ക്ക് ദാരുണാന്ത്യം

‘ആ സിനിമയിൽ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതൊക്കെ ഗംഭീരമാണ്,’ വിജയ് സേതുപതി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News