കങ്കുവയുടേയും ഗോട്ടിന്റെയും പരാജയത്തെ കുറിച്ച് ചോദ്യം; കിടിലന്‍ മറുപടിയുമായി വിജയ് സേതുപതി

Vijay sethupathi

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തമിഴ് നടന്‍ വിജയ് സേതുപതിയുടെ വാക്കുകളാണ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണിപ്പോള്‍ വിജയ് സേതുപതിയും അണിയറപ്രവര്‍ത്തകരും.

പ്രമോഷന്റെ ഭാഗമായെത്തിയ വിജയ് സേതുപതിയോട് അവതാരകന്‍ കങ്കുവയേയും ഗോട്ടിനേയും കുറിച്ചും ചോദിച്ചു. എന്നാല്‍ തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും എന്തിനാണ് ആ വിഷയത്തെ കുറിച്ച് ഇവിടെ സംസാരിക്കുന്നതെന്നും വിജയ് സേതുപതി ചോദിച്ചു.

പരാജയം എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണെന്നും ആളുകള്‍ തന്നേയും ഒരുപാട് ട്രോളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. എന്തിനാണ് ഞാന്‍ ആ വിഷയത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നത്. ഇതിനുള്ള മറുപടി ഞാന്‍ നേരത്തെ നല്‍കിയതാണ്. എനിക്കും പരാജയം ഉണ്ടായിട്ടുണ്ട്, ആളുകള്‍ എന്നെ ട്രോളിയിട്ടുണ്ട്. അതൊരു സാധാരണ സംഭവമാണ്. ഇപ്പോള്‍ തന്നെ ഒരുപാട് ആളുകള്‍ ബിസിനസ് തുടങ്ങുന്നുണ്ട്. അതില്‍ എല്ലാവരും വിജയിക്കണം എന്നില്ല.

പക്ഷേ എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയും. സിനിമ റിലീസ് ആകുന്നതിന് മുന്‍പ് ചിത്രം തിരഞ്ഞെടുത്ത ആളുകളെ കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ റിലീസിന് മുന്‍പ് കാണിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്. കാരണം അവരും സിനിമയുടെ പിന്നാലെ ഒരുപാട് കാലങ്ങളായി നടക്കുന്ന ആളുകളാണ്.

അതുകൊണ്ടുതന്നെ പലതും അവരുടെ കണ്ണിലൂടെ കാണുമ്പോഴാണ് തിരുത്ത് വരുന്നത്. എല്ലാ ചിത്രങ്ങളും അങ്ങനെത്തന്നെയാണ് തിയറ്ററിലെത്തുന്നത്.’- വിജയ് സേതുപതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News