വിജയ് സേതുപതിയ്‌ക്കൊപ്പം ‘മെറി ക്രിസ്‌മസ്’ എന്ന ചിത്രത്തിൽ കത്രീന കൈഫ്

2023-ൽ ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ കത്രീന കൈഫ് ഇന്ത്യൻ സാന്നിധ്യം അറിയിച്ച് പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന ചിത്രമായ ‘മെറി ക്രിസ്മസ്’ എന്ന സിനിമയിൽ വിജയ് സേതുപതിയ്‌ക്കൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിട്ടതിന്റെ അനുഭവത്തെക്കുറിച്ച് കത്രീന സംസാരിച്ചു.

ALSO READ: അമ്മൂമ്മയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ

വിജയ് സേതുപതിയ്‌ക്കൊപ്പം ‘മെറി ക്രിസ്‌മസ്’ എന്ന സിനിമയിൽ പ്രവർത്തിച്ച അനുഭവം പങ്കുവെക്കുന്ന നടന്റെ വീഡിയോയും വൈറലായിട്ടുണ്ട്. എപ്പോഴും വിജയ് സേതുപതിയ്‌ക്കൊപ്പം പ്രവർത്തിക്കണം എന്നുണ്ടായിരുന്നു. ‘മെറി ക്രിസ്‌മസി’ അതിനുള്ള അവസരം ലഭിച്ചു. അസാധാരണമായിരുന്ന അനുഭവമായിരുന്നു എന്നും ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ആണ് ‘മെറി ക്രിസ്‌മസ്’ എന്നും സിനിമയെന്നും അഭിനേതാവ് എന്ന നിലയിലൽ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുത്തിട്ടുണ്ടെന്നും കത്രീന പറഞ്ഞു.

ഒരു ദ്വിഭാഷാ ചിത്രമായ ‘മെറി ക്രിസ്‌മസ്’ ഹിന്ദിയിലും തമിഴിലുമാണ് ചിത്രീകരിച്ചത്. തമിഴ് പതിപ്പിൽ കത്രീന യഥാർത്ഥ തമിഴിൽ തന്നെയാണ് സംസാരിച്ചതെന്ന് നടി അവകാശപ്പെടുന്നുണ്ട്. ചിത്രീകരിക്കുന്നതെല്ലാം രണ്ടെണ്ണം ചിത്രീകരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായിരുന്നു. സഹനടൻ ആയിരുന്ന വിജയ് സേതുപതി അസാധാരണ നടൻ ആണെന്നും ഹിന്ദി ടേക്ക് എടുക്കുമ്പോൾ അതിശയകരമായും തമിഴ് ടേക്കിൽ മറ്റൊരു അഭിനേതാവായി മാറുമെന്നും കത്രീന കൂട്ടിച്ചേർത്തു.

ALSO READ: ഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

വിജയ് സേതുപതിയും കത്രീന കൈഫും ജോഡികളായെത്തുന്ന സംവിധാനം ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീറാം രാഘവൻ ആണ്. ഒന്നിലധികം മാറ്റിവയ്ക്കലുകൾ നേരിട്ട സിനിമയുടെ റിലീസ് 2024 ജനുവരി 12നായിരിക്കും സ്‌ക്രീനുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News