‘രാമായണ’ത്തിൽ അഭിനയിക്കാനില്ലെന്ന്‌ വിജയ്‌ സേതുപതി

രൺബീർ കപൂർ നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാനില്ലെന്ന്‌ വിജയ്‌ സേതുപതി. നിതീഷ്‌ തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ ആണ് ചിത്രം. വിജയ് സേതുപതിയെ രാവണൻ്റെ ഇളയ സഹോദരനായ വിഭീഷണനായി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ചാണ് വിജയ് സേതുപതിതാൽപര്യമില്ലെന്ന്‌ അറിയിച്ചത്‌. അടക്കമുള്ള വമ്പൻ താരനിരയാണ്‌ ചിത്രത്തിലുള്ളത്‌. സണ്ണി ഡിയോൾ

ALSO READ: ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ ലഭിച്ച ഇന്ത്യൻ നടൻ; നേട്ടം സ്വന്തമാക്കി പ്രഭാസ്

ഇനി അധികം വില്ലൻ വേഷങ്ങൾ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സേതുപതി ചൂണ്ടിക്കാട്ടിയാണ് ഈ വേഷം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജ സേതുപതിയ്ക്ക് പകരം ഹര്‍മന്‍ ബവേജയെ തിരഞ്ഞെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

ALSO READ: ഹൃദയത്തില്‍ നിന്നും ചെയ്‌ത പ്രവര്‍ത്തിക്കുള്ള ഒരു നന്ദി ഒരുപാട് വിലപ്പെട്ടതാകും;  വിജയിയെ കുറിച്ച് വിശാല്‍

നിലവിൽ ഈ ചിത്രം പ്രീ – പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 2025ൽ റിലീസ് ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചിത്രത്തിലെ ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടു പോകുന്നതാണ്. മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജാന്‍വി കപൂര്‍ ആണ് സീതയുടെ വേഷം അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News