ആ നായികയുടെ കാമുകനായി അഭിനയിക്കാൻ സാധിക്കില്ല, കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം വെളുപ്പെടുത്തി വിജയ് സേതുപതി. പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ‘ഉപ്പെണ്ണ’ എന്ന ചിത്രത്തിൽ കൃതി ഷെട്ടി തന്റെ മകളായി അഭിനയിച്ചതാണെന്നും അവർക്ക് മുന്നിൽ കാമുകനായി അഭിനയിക്കാൻ സാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇങ്ങനെ പറഞ്ഞത്.

ALSO READ: വാജ്പേയിയുടെ പേര് പോലും മോദി പറഞ്ഞില്ല, വർഗീയതയും വിഭാഗീയതയുമാണ് ബിജെപിയുടെ മുദ്രാവാക്യങ്ങള്‍: പരകാല പ്രഭാകര്‍

ഉപ്പെണ്ണയിൽ കൃതിയും താനും അച്ഛനും മകളുമായാണ് വേഷമിട്ടത്. വൻ വിജയമായിരുന്നു ചിത്രം. ഈ ചിത്രത്തിന് ശേഷം താൻ ഒരു തമിഴ് സിനിമയിൽ ഒപ്പുവച്ചുവെന്നും അതിൽ കൃതി ഷെട്ടി നായികയായി എത്തുമെന്ന് അണിയറക്കാർ കരുതിയെന്നും വിജയ് സേതുപതി പറഞ്ഞു. പിന്നീട് നായികയുടെ ഫോട്ടോ കൈയിൽ കിട്ടിയപ്പോൾ കൃതിയാണെന്ന് മനസിലാക്കുകയും ഉടൻ തന്നെ യൂണിറ്റിനെ വിളിച്ച് അടുത്തിടെ കൃതിയുടെ അച്ഛനായി വേഷമിട്ടതിനാൽ നായിക സ്ഥാനത്ത് നിന്നും കൃതിയെ മാറ്റണമെന്ന് പറയുകയുമായിരുന്നു. മകളായി അഭിനയിച്ചയാളെ കാമുകനായി കാണാൻ കഴിയാത്തതിലെ ബുദ്ധിമുട്ടുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഉപ്പെണ്ണയിൽ കൃതിക്ക് ഒരു സീൻ അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോൾ താൻ പ്രോത്സാഹനം കൊടുത്തെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ നിന്റെ പ്രായമുള്ളൊരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെ ആണ്.തന്നെ അച്ഛനായി കരുതി പേടിയില്ലാതെ അഭിനയിക്കൂ എന്ന് പറയുകയുമായിരുന്നു വിജയ് സേതുപതി. കൃതി ഷെട്ടി തനിക്ക് മകളെ പോലെ ആണെന്നും അതുകൊണ്ട് തന്നെ നായികയായി ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News