‘മലയാളത്തിലെ ആ സൂപ്പർസ്റ്റാറിന്റെ ഓട്ടോഗ്രാഫ്‌ ഞാനെൻറെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്’, ഇഷ്ടതാരത്തെ വെളിപ്പെടുത്തി വിജയ് സേതുപതി

തമിഴ് സിനിമയുടെ വറുതിക്കാലം മുഴുവൻ ഒരൊറ്റ സിനിമ കൊണ്ട് തീർക്കുകയാണ് മഹാരാജായിലൂടെ വിജയ് സേതുപതി. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം താരത്തിന്റെ തിരിച്ചു വരവിന് കൂടിയാണ് കളമൊരുക്കുന്നത്. ഒരാഴ്ച പിന്നിടുമ്പോൾ തന്നെ ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.

ALSO READ: ‘ആകെയുള്ളത് ദ്രവിച്ചു തീർന്ന കുറച്ചു ചിത്രങ്ങൾ മാത്രം’, അച്ഛന്റെയും അമ്മയുടെയും 1985ലെ കല്യാണ ഫോട്ടോകൾ ചേർത്ത് മകൻ നിർമിച്ച ഒരു എഐ ‘ചലനചിത്ര കഥ’

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കൊച്ചിയിൽ എത്തിയിരുന്നു. മികച്ച സ്വീകരണമാണ് താരത്തിന് ആരാധകർ നൽകിയത്. തൻ്റെ ഇഷ്ട താരമായ മോഹൻലാലിനെ കുറിച്ച് സേതുപതി കൊച്ചിയിൽ വെച്ച് സംസാരിച്ചിരുന്നു. തനിക്ക് മോഹൻലാലിനെ ഒരുപാട് ഇഷ്ടമാണെന്നും ഒരിക്കൽ മുംബൈയിൽ വെച്ച് മോഹൻലാലിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

ALSO READ: ഡാർക്ക് വെബിലും ടെലെഗ്രാമിലുമായി ആറ് ലക്ഷം രൂപയ്ക്ക് വരെ വിൽപന നടന്നു; നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐയുടെ എഫ്‌ഐആര്‍ കോപ്പി കൈരളി ന്യൂസിന്

‘എനിക്ക് മോഹൻലാൽ സാറിനെ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ ഞാൻ മുംബൈയിൽ ഉള്ളപ്പോൾ ഞാൻ നിന്നിരുന്ന ഹോട്ടലിൽ അദ്ദേഹം ഉണ്ടെന്ന് കേട്ടിരുന്നു. ഞാൻ ചെന്ന് പെർമിഷൻ എടുത്ത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ്‌ വാങ്ങി. ഞാൻ ആ ഓട്ടോഗ്രാഫ് എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള ഒരേയൊരു ഓട്ടോഗ്രാഫ്‌ അദ്ദേഹത്തിന്റെതാണ്,’ വിജയ് സേതുപതി കൊച്ചിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News