നടനാകും മുൻപ് ആരായിരുന്നു? ചെയ്ത ജോലികൾ എന്തെല്ലാം? കടന്നുവന്ന വഴികളിൽ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നോ? വിജയ് സേതുപതി മനസ് തുറക്കുന്നു

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്ക്ക് സുപരിചിതനായ നടനാണ് വിജയ് സേതുപതി. വില്ലനും സിനിമയിലെ നായകൻ തന്നെയാണ് എന്ന് സേതുപതിയുടെ പല കഥാപാത്രങ്ങളും തെളിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് താൻ കടന്നുവന്ന വഴികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചെറിയ സിനിമകളിൽ തുടങ്ങിയ വിജയ് സേതുപതി ഇപ്പോൾ തമിഴ് സിനിമാ മേഖലയിലെ ഒരു വലിയ ബ്രാൻഡ് തന്നെയായി മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങൾക്ക് മുൻപുള്ള കഥകളാണ് വിജയ് സേതുപതി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വിജയ് സേതുപതി സിനിമയിലേക്കെത്തിയതിനെ കുറിച്ച് പറയുന്നു

ALSO READ: ‘ദ മജിഷ്യൻ’ ഈ വാക്ക് കേൾക്കുമ്പോൾ മനസ്സിൽ ഓർമ വരുന്നത് ആ നടനെ മാത്രമാണ്; അരവിന്ദ് സ്വാമി പറയുന്നു

ഞാൻ ഒരു വിവാഹതനായിരുിന്നു. പിന്നെ ഭാര്യ ഗർഭം ധരിച്ചതിനാൽ എനിക്ക് ആ സമയത്ത് ജോലി വേണമായിരുന്നു. അങ്ങനെ ഞാൻ ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് ചെയ്യാൻ ശ്രമിച്ചു. അത് നന്നായി പോയില്ല. പിന്നീട് ഞാൻ ദുബായിലും ചെന്നൈയിലും അക്കൗണ്ടന്റായിരുന്നു. പെട്ടെന്ന് ഒരു ദിവസമാണ് ഞാൻ ഒരു നടനാകാൻ തീരുമാനിച്ചു, ഞാൻ വളരെ അന്തർമുഖനായിരുന്നു. അതിനാല്‍ തന്നെ ആ സ്വഭാവം അവസാനിരപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ അഞ്ച് വർഷമായി മാർക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന ഒരു വ്യാജ ബയോ ഡാറ്റ ഉണ്ടാക്കി. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്താല്‍ ഒരോ ദിവസവും പുതിയ ആളുകളെ കാണാം.

അതുവഴി എന്‍റെ അപകർഷതാബോധത്തെ ഇല്ലാതാക്കാമെന്നും അന്തര്‍മുഖത്വത്തില്‍ നിന്നും പുറത്തുവരാമെന്നും ഞാൻ കരുതി. ഞാൻ മൂന്ന് മാസം അത് പരീക്ഷിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഒരു ഡ്രാമ തിയേറ്റർ കണ്ടു. ഞാൻ അവരുടെ അടുത്ത് ചെന്ന് ആക്ടിംഗ് കോഴ്സിന് ചേര്‍ക്കാമോ എന്ന് ചോദിച്ചു. എന്നാൽ അവര്‍ക്ക് ഒരു അക്കൗണ്ടന്‍റിനെയായിരുന്നു വേണ്ടത്. അങ്ങനെ ഞാൻ ആ തീയറ്ററില്‍ അക്കൗണ്ടന്റായി ചേർന്നു. അങ്ങനെ രണ്ടു വർഷം അവിടെ അക്കൗണ്ടന്റായിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നു. കാരണം അവിടെ പോയാൽ ഇവരെ നിരീക്ഷിച്ചാല്‍ എല്ലാ ഭാവങ്ങളും പഠിക്കാമെന്നും ഒരു നടനാകുമെന്നും ഞാൻ കരുതി.

ALSO READ: സ്വവർഗരതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങൾ എങ്ങനെ ക്രിസ്ത്യാനികൾ ആയി, ജിയോ ബേബി ചിത്രം കാതലിനെതിരെ ചങ്ങനാശ്ശേരി രൂപത

അഭിനയത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. പിന്നെ ഞാൻ അവിടെ പോയി നാ മുത്തുസ്വാമി സാറിനെ കണ്ടു. അഭിനയം പഠിക്കാന്‍ കോഴ്സില്ലെന്നും, അഭിനയം പരിശീലിക്കാനെ ആകൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നടൻ പരിശീലനത്തിലൂടെ ഒരു അഭിനയം പഠിക്കണം. അവർ സ്വയം എന്തെങ്കിലും കണ്ടെത്തണം. അതുകൊണ്ട് തന്നെ അഭിനയം പഠിപ്പിക്കാൻ ആർക്കും കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അത് ശരിക്കും അത്ഭുതപ്പെടുത്തി. ജന്മനാ കിട്ടുന്ന കഴിവാണ് അഭിനയം. എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല എന്നതായിരുന്നു അതിന്‍റെ ചുരുക്കം.

ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല ആദ്യ ലക്ഷ്യം സിനിമയില്‍ അഭിനയിച്ച് പണം കിട്ടി ഒരു സെക്കൻഡ് ഹാൻഡ് പഴയ കാർ വാങ്ങുക, എല്ലാ മാസവും കൃത്യമായി വാടക കൊടുക്കുക അതുവഴി അതുണ്ടാക്കുന്ന ടെന്‍ഷന്‍ ഒഴിവാക്കുക. എന്തെങ്കിലും അവസരത്തിനായി മറ്റൊരാള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. എനിക്ക് ആത്മാഭിമാനം വേണമായിരുന്നു. ശരിക്കും ജീവിതം ഒരു നേര്‍വഴിയല്ല, അത് 360 ഡിഗ്രി പഠനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News