പ്രേക്ഷകൻ ആഘോഷിക്കുന്ന വില്ലന്മാർ ഉണ്ടായത് ഒരുപക്ഷെ വിജയ് സേതുപതിയുടെ വിക്രം വേദ മുതൽക്കാണ്. നായകനെക്കാൾ കയ്യടി നേടുന്ന അത്തരത്തിലുള്ള വില്ലന്മാർ പിന്നീട് സിനിമയിൽ ധാരാളം വന്നുപോയി. വിജയ് സേതുപതിക്കാവട്ടെ പിന്നീട് ലഭിച്ചതിൽ ഒട്ടുമിക്കതും വില്ലൻ വേഷങ്ങൾ. ഇപ്പോഴിതാ ഇനി വില്ലൻ വേഷങ്ങൾ താൻ ചെയ്യില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് താരം. ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു സേതുപതി തന്റെ തീരുമാനം വ്യക്തമാക്കിയത്.
‘പല ചിത്രങ്ങളിലും നായകൻ തന്നെ വിളിച്ച് വില്ലന്‍ വേഷം അവതരിപ്പിക്കാൻ ആവശ്യപ്പെടാൻ തുടങ്ങി. അവർ എന്നിൽ വൈകാരിക സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു, അത് ഞാൻ നേരിടാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വിഷമമില്ല, പക്ഷേ ഇപ്പോഴും ഞാൻ വില്ലനായി അഭിനയിക്കുന്നത് നിയന്ത്രിക്കുകയാണ്. അവർ എന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കുന്ന ചില കാര്യങ്ങള്‍ എഡിറ്റിംഗില്‍ പോകുന്നുമുണ്ട് , വിജയ് സേതുപതി പറഞ്ഞു.
ALSO READ: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് വായ്പ്പാമേള : ഡിസംബര്‍ 14 ന് കോട്ടയത്ത്
‘ഇക്കാരണങ്ങൾ കൊണ്ട് തന്നെ പതുക്കെ ഞാൻ അത് ചെയ്യണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലും ആശങ്കയിലും എത്തി. അതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇനി കുറച്ചു വർഷത്തേക്കെങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യേണ്ടെന്ന്. ഞാൻ വില്ലൻ വേഷം ചെയ്യില്ലെന്ന് പറഞ്ഞാല്‍ നിങ്ങൾ സ്ക്രിപ്റ്റ് എങ്കിലും കേൾക്കൂ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്’, ചലച്ചിത്രമേളയിൽ നടൻ ഖുശ്ബു സുന്ദറുമായി നടത്തിയ സംഭാഷണത്തിനിടെ വിജയ് സേതുപതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here