മഹാരാജയെ വിജയിപ്പിച്ച ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും നന്ദി; കൊച്ചിയുടെ മനം കവർന്ന് വിജയ് സേതുപതി

മഹാരാജയെ വിജയിപ്പിച്ച ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും നന്ദി പറഞ്ഞ് വിജയ് സേതുപതി. ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി മലയാളി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്. 100 തിയറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതോടെ രണ്ടാം വാരം 175 ല്‍ പരം തിയറ്ററുകലേക്ക് കൂടി ഉയർത്തിയിട്ടുണ്ട്.

ALSO READ: ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല: ധ്യാൻ ശ്രീനിവാസൻ

മഹാരാജായുടെ സ്ക്രിപ്റ്റ് ആണ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, നിര്‍മ്മാതാവ് സുധൻ സുന്ദരം, കേരള ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

ALSO READ: രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപണം; മുംബൈ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി അധികൃതര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News