ദളപതി പുത്രന്‍ സിനിമയിലേക്ക്, കാത്തിരിപ്പോടെ ആരാധകര്‍

തമിഴ് സിനിമാലോകം കൈയ്യടക്കിയ ദളപതി വിജയ് നിലവില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ ചര്‍ച്ച ആകുമ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നടി ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ നീ വരുവായ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ജെയ്സന്റെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ ദേവയാനിയുടെ മകള്‍ ഇനിയ തന്നെയാണ് നായിക.

Also Read: ഹോളിവുഡ് സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര

1999 ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അജിത്തിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവയാനി ആയിരുന്നു. ഇനിയ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രശസ്തയാണ്. സഞ്ജയ് നിലവില്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിജയ്യുടെ പാത തന്നെയാണ് മകനും പിന്തുടരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മകന്‍ സിനിമാ വ്യവസായമാണ് ആഗ്രഹിക്കുന്നതെന്നും നിരവധി ഓഫറുകള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര സംവിധായകരില്‍ നിന്ന് ലഭിച്ചെന്നും എന്നാല്‍ തന്റെ മകന്‍ അഭിനയത്തിലേക്ക് തയ്യാറായിട്ടില്ല എന്നും വിജയ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ദളപതി പുത്രന്റെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News