ജനങ്ങളുടെ തള്ളിക്കയറ്റം; വിജയ്‌യുടെ തമിഴക വെട്രി കഴകം ആപ്പ് നിലച്ചു

ദളപതി വിജയ് സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഈയടുത്താണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കഴിഞ്ഞ ദിവസം ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആരാധകർക്ക് വിജയ് തന്നെയാണ് ആപ്പ് പരിചയപ്പെടുത്തിയത്.

ALSO READ: വിജയിയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ

വിജയ് ആപ്പ് പരിചയപ്പെടുത്തിയത് തമിഴക വെട്രി കഴകത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്. ആദ്യ മെമ്പര്‍ഷിപ്പ് എടുത്തത് വിജയ് തന്നെയാണ്. ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍‍ അംഗമാകണം എന്നാണ് വിജയ് എല്ലാവരോടും ആവശ്യപ്പെട്ടത്. ദളപതിയുടെ വീഡിയോ പുറത്തവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് നിശ്ചലമായി.

ALSO READ: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രഥമ കലോത്സവം; മഹാരാജാസ് പഠനകേന്ദ്രം മുന്നിൽ

ആപ്പ് ക്രാഷ് ആവാനുള്ള പ്രധാന കാരണം ജനങ്ങളുടെ തള്ളിക്കയറ്റമാണ്. 30 മിനിറ്റില്‍ ഏഴ് ലക്ഷത്തില്‍ അധികം അപേക്ഷകള്‍ എത്തിയത്. വിജയ്‌യുടെ പാര്‍ട്ടി അധികൃതര്‍ പിന്നീട് ആപ്പ് ശരിയായതായി അറിയിച്ചു. വിജയ് ആദ്യം ലക്ഷ്യമിടുന്നത് രണ്ട് കോടി അംഗങ്ങളെ തമിഴക വെട്രി കഴകത്തില്‍ ചേര്‍ക്കുക എന്നതാണ്. പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2026ലെ തമിഴ്‍നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

ALSO READ: ‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടുന്നു; ചിത്രത്തിലെ ‘കഥ പറയും’ ഗാനം പുറത്ത്

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമി’ന്‍റെ തിരക്കിലാണ് താരം ഇപ്പോൾ. ആപ്പ് പരിചയപ്പെടുത്തി വിജയ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതും ഈ സിനിമയുടെ ലുക്കിലായിരുന്നു. ക്ലീന്‍ഷേവില്‍ വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തില്‍ എത്തിയത്.

#தமிழகவெற்றிக்கழகம் #TVKMembershipDrive #TVKVijay pic.twitter.com/e4DqN18sn2

— TVK Vijay (@tvkvijayhq) March 8, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News