പ്രിയപ്പെട്ട ഒരാൾ വിടപറയുന്നതിന്റെ വേദന താരത്തിന്റെ മുഖത്തുണ്ടായിരുന്നു; വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്

അന്തരിച്ച നടൻ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്. കഴിഞ്ഞ ദിവസം രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തി വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ താരം ആശ്വസിപ്പിക്കുകയും ചെയ്തു.

ALSO READ: മകളെ തന്നിൽ നിന്ന് മറച്ചു പിടിക്കുന്നു; അമൃതക്കെതിരെ ആരോപണവുമായി ബാല

അതേസമയം തന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ഒരാൾ വിടപറയുന്നതിന്റെ വേദന വിജയ്‌യുടെ മുഖത്തും പ്രകടമായിരുന്നു.ഇരുവർക്കുമിടയിൽ ആ സൗഹൃദവും സ്നേഹവും എപ്പോഴും ഉണ്ടായിരുന്നു.വിജയ്‌യെ കൈപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് മകന്റെ കരിയറിന് ഊർജമാകുമെന്ന് വിജയ്യുടെ അച്ഛൻ ചന്ദ്രശേഖർ വിശ്വസിച്ചിരുന്നു. മറുത്തൊന്നും പറയാതെ വിജയകാന്തും സമ്മതിച്ചു. അങ്ങനെ ഇരുവരുമൊന്നിച്ച ‘സെന്ധൂരപാണ്ടി’ എന്ന സിനിമ വലിയ വിജയമായിരുന്നു.

ALSO READ: ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും, അത് വലിയ മാറ്റമുണ്ടാക്കും: നിയുക്ത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News