‘എന്റെ ഭാഗത്താണ് തെറ്റുകൾ, മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സമയം ആവശ്യമാണ്’: ദാമ്പത്യത്തിലെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ് വിജയ് യേശുദാസ്

ഏറെ ആരാധകരുള്ള ഗായകനാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തന്റെ വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത് എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. വിവാഹം ബന്ധം വേർപെടുത്തുന്നതിൽ തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. എന്നാൽ മക്കൾ എല്ലാ തീരുമാനത്തിലും തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് വ്യക്തമാക്കി.

നമ്മളാണ് തെറ്റുകാർ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. എന്നാണ് വിജയ് യേശുദാസ് പറഞ്ഞു.

തന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ നല്ല സാഹചര്യത്തിലൂടെ കടന്നുപോകുന്നത് എന്ന് മനസിലാകും. പക്ഷേ, ഇക്കാര്യങ്ങൾ മാതാപിതാക്കൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനു കുറച്ചു സമയം ആവശ്യമാണ് എന്നും ഇക്കാര്യങ്ങൾ അവർക്ക് വേദനായുണ്ടാക്കുന്ന കാര്യമാണെന്നും വിജയ് യേശുദാസ് പറഞ്ഞു. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഒളിച്ചുവെയ്ക്കാൻ ഒരു പരിധി വരെ പറ്റില്ല എന്നും പറഞ്ഞു. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് തന്റെ തീരുമാനമാണ്എന്നുമാണ് ഇക്കാര്യത്തിൽ വിജയ് വ്യക്തമാക്കിയത്.

ALSO READ: പിറന്നാൾ സർപ്രൈസ് ;’ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, പിശാച് വളർത്തിയ സയീദ് മസൂദ്; എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മകൾക്ക് വളരെ പക്വതയുണ്ട് എന്നും എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും തങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും താരം പറഞ്ഞു. എന്നാൽ മകന് കാര്യങ്ങൾ മനസിലാകുന്ന പ്രായം ആയിട്ടില്ല, സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു എന്നും വിജയ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here