ഡ്യൂപ്പില്ലാതെയായിരുന്നു ഈ രംഗങ്ങളിൽ വിജയകാന്ത് അഭിനയിച്ചത്; 28 വർഷത്തിന് ശേഷം അക്കാര്യം പുറത്ത് വന്നപ്പോൾ സിനിമാലോകം ഞെട്ടി

1994 ൽ പുറത്തിറങ്ങിയ ‘സേതുപതി ഐപിഎസ്’ എന്ന സൂപ്പർ ഹിറ്റ് സിനിമ വിജയകാന്തിന്റെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു. ഡ്യൂപ്പില്ലാതെയായിരുന്നു വിജയകാന്ത് ഈ ചിത്രത്തിൽ അഭിനയിച്ചത്. 28 വർഷത്തിനു ശേഷം നിർമാണ കമ്പനിയായ എവിഎം ഈ രംഗങ്ങളുടെ വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നു.

ALSO READ: 1500 വർഷം പഴക്കം; യുദ്ധത്തിനിടെ ഗാസയിൽ നിന്നും സൈനികർക്ക് ലഭിച്ചത് എണ്ണ വിളക്ക്

ചെന്നൈയിൽ തീവ്രവാദികൾ ക്ലോക്ക് ടവറിൽ സ്ഥാപിച്ച ബോംബ് നിർവീര്യമാക്കുന്നതാണു ക്ലൈമാക്സ്. വിജയകാന്തിന്റെ കഥാപാത്രം ക്ലോക്ക് ടവറിൽ വലിഞ്ഞുകയറി കൂറ്റൻ ഘടികാരത്തിന്റെ സൂചികൾ തിരിക്കുന്ന ഈ രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണു താരം ചിത്രീകരിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ആരാധകരെ അത്ഭുതപ്പെടുത്തി.

പൊലീസ് യൂണിഫോമിൽ ക്ലോക്ക് ടവറില്‍ കയറുന്ന രംഗങ്ങൾ ഡ്യൂപ്പ് ഉപയോഗിച്ച് ചെയ്തതായിരുന്നുവെന്നാണ് അന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്. റോപ്പ് പോലും ഉപയോഗിക്കാതെയായിരുന്നു അത്യന്തം സാഹസം നിറഞ്ഞ രംഗത്തിൽ വിജയകാന്ത് അഭിനയിച്ചത്.

ALSO READ: നാവികസേനക്കായി കെൽട്രോണിന്റെ സോളാർ വൈദ്യുതനിലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News