അഭിനയമോഹവും ആഭരണ കടയുമായി തിരുവനന്തപുരത്തെ സ്നേഹിച്ച വിജയകാന്ത്

അന്തരിച്ച നടന്‍ വിജയകാന്തിന് ഏറെ അടുപ്പമുള്ള നഗരമാണ് തിരുവനന്തപുരം. സിനിമ അഭിനയവുമായി മധുരയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിജയകാന്ത് ഗോള്‍ഡ് കവറിങ് ആഭരണക്കടയുടമയാകുകയും തിരുവനന്തപുരത്തിന്റെ ഓരോ സ്ഥലങ്ങളും കാണാപ്പാഠമാകുകയും ചെയ്തു. പഴവങ്ങാടിക്കും ഓവര്‍ബ്രിജിനും ഇടയിലുള്ള ഭാഗത്തായിരുന്നു ജ്യോതി ജ്വല്ലറി മാര്‍ട്ട് എന്ന ഗോള്‍ഡ് കവറിങ് കട. എന്നാൽ പിന്നീട് അത് തുടർന്നു കൊണ്ടുപോകാൻ കഴിയാതെ അടച്ചു.

ALSO READ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്; എഐസിസിയെ പ്രതിസന്ധിയിലാക്കി വിഎം സുധീരന്റെ പ്രസ്താവന

യുവാവായപ്പോള്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വിജയകാന്ത് തിരുവനന്തപുരം നഗരത്തില്‍ ഒരുപാട് അലഞ്ഞു. സത്യനെ ആരാധിച്ചിരുന്ന വിജയകാന്ത് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം തേടി. രാവിലെ ചാലയിലെ വീട്ടിൽ നിന്നിറിങ്ങിയാൽ ചാൻസ് ചോദിച്ച് പലരെയും പോയിക്കാണും. അവസരം നിഷേധിക്കപെട്ടതോടെ എങ്ങനെയും സിനിമാതാരമാകണമെന്ന് വാശി വിജയകാന്തിൽ കൂടി.

പണ്ടൊക്കെ ഓണക്കാലത്ത് വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനവും വിജയകാന്തിനു ഏറെ ഇഷ്ട്ടമായിരുന്നു. പിന്നീട് വിജയകാന്ത് ചൈന്നൈയിലേക്ക് മാറുകയും രാഷ്ട്രീയത്തിലിറങ്ങുകയും ചെയ്തു.പിന്നീട് പല അവസരങ്ങളിൽ വിജയകാന്ത് പഴയ ഓർമകളുമായി തിരുവനന്തപുരത്തെത്തി.

ALSO READ:നല്ല അങ്കമാലി സ്റ്റൈല്‍ പോര്‍ക്ക് ഫ്രൈ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News