ഒന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നതല്ല; സ്വാഭാവികമായി വന്നു പോകുന്നതാണ്: പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി

നടൻ വിജയ് ആന്റണിയുടെ മകളുടെ മരണവാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇപ്പോഴിതാ വേർപാടിന്റെ ദുഃഖം നിലനിൽക്കുമ്പോഴും തന്റെ പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി. രത്തം എന്ന സിനിമയുടെ പ്രസ്സ് മീറ്റിനും അഭിമുഖങ്ങൾക്കുമായാണ് അദ്ദേഹം എത്തിയത്. രണ്ടാമത്തെ മകളും വിജയ് ആന്റണിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ALSO READ: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

ഇങ്ങനെ പോസിറ്റീവ് ആയിരിക്കാനും സംസാരിക്കാനും കഴിയുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ലെന്നും ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണെന്നുമാണ് വിജയ് ആന്റണി പറഞ്ഞത്. എല്ലാത്തിനെയും നേരിട്ടേ പറ്റൂ. കഴിഞ്ഞതൊന്നും താൻ മറക്കാറില്ലെന്നും അത് തന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കുമെന്നും അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നുമാണ് വിജയ് ആന്റണി പറഞ്ഞത്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് വിജയ് ആന്റണി പറയുന്നത്.

ALSO READ: ‘മാർക്ക് ആന്റണി’ സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ വിശാൽ

അതേസമയം നടനെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരുമാണെത്തിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ നേരിട്ടിട്ടും, ഇത്രയും പോസിറ്റീവായി സംസാരിക്കുന്ന താങ്കള്‍ ശരിക്കുമൊരു പ്രചോദനമാണ് എന്നാണ് ആരാധകർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News