പൊതുബോധത്തെ വർഗീയവൽകരിക്കാനാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വർഗീയചിന്ത എല്ലാവരിലും രൂപപ്പെടുത്താനുള്ള സാമൂഹ്യപ്രക്രീയയാണ് നാട്ടിൽ ഉണ്ടാക്കുന്നതെന്നും വിജയരാഘവൻ. നീണ്ടൂർ രക്ഷസാക്ഷിത്വ ദിനാചരണത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
ജന്മിത്വത്തിനെതിരെ നീണ്ടൂരിൽ നടന്ന ഐതിഹാസിക കാർഷിക സമരത്തിൽ ധീരമായി പൊരുതി രക്തസാക്ഷിത്വം വരിച്ച ആലിയുടെയും വാവയുടെയും ഗോപിയുടെയും ഓർമകളുണർത്തി നീണ്ടൂരിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വദിനാചരണം സമാപിച്ചു. നീണ്ടൂർ രക്തസാക്ഷിത്വത്തിന്റെ 53–-ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം എ വിജയരാഘവൻ. ഉദ്ഘാടനം ചെയ്തു. വർഗീയതയെ ചെറുക്കുന്ന ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കുക എന്നതാണ് കേന്ദ്ര ഭരണകൂടത്തിന്റെ അജണ്ട. ഇടതുപക്ഷ ആശയത്തെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കമ്യൂണിസ്‌റ്റ് വിരുദ്ധർ നടത്തുന്നതതെന്ന് വിജയരാഘവൻ പറഞ്ഞു.
also read: മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്: മന്ത്രി പി രാജീവ്
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിൻ്റെ ആശയവും ഇന്ന് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങൾക്കും താങ്ങും തണലുമാണെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ ആയിരവേലിയിൽനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക് പുഷ്‌പാർച്ചന റാലി സംഘടിപ്പിച്ചു. മുതിർന്ന നേതാവ് വൈക്കം വിശ്വൻ പുഷ്പാർച്ചന നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് കർഷകത്തൊഴിലാളികളും കർഷകരും കുടുംബാംഗങ്ങളും അണിനിരന്നു. ചുവപ്പുസേന മാർച്ചും ബാൻഡ് മേളവും പ്രകടനത്തിന് അകമ്പടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here