റിലീസിനുമുമ്പേ ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് സൃഷ്ടിച്ച് വിജയ് ചിത്രം ലിയോ

സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് ഉണ്ടാക്കാൻ സാധിച്ചിരിക്കുന്നത്. തമിഴകത്തിന്റെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ് ലിയോ. കളക്ഷൻ റെക്കോര്‍ഡുകൾ തകർക്കാൻ വിജയ് ചിത്രത്തിനാകും എന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. മലേഷ്യയില്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ALSO READ: പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികൾ

വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ടാണിത്. മികച്ച തുടക്കം തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഗള്‍ഫിലും ലിയോയ്ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: സിഎംആര്‍എല്‍ – എക്സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News