ഐമാക്സ് പ്രദര്‍ശനങ്ങള്‍ ഉപേക്ഷിച്ചു; യുഎസിലെ ലിയോ ആരാധകർക്ക് നിരാശ

വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19 ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി വിജയ് ആരാധകർ ഉൾപ്പടെ വലിയ കാത്തിരിപ്പിലാണ്. ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളില്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചിത്രമായും ലിയോ മാറിയിരുന്നു. കൂടാതെ 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടവും ലിയോക്ക് തന്നെയാണ്.

ALSO READ:‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ വളരെ നല്ല മനുഷ്യരാണ് അച്ചോ’; നടനായിട്ടല്ല, അപ്പനായിട്ടാണ് വന്നിരിക്കുന്നത്; ജോണി ആന്റണി

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ യുഎസില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ്. ഐമാക്സ് പ്രീമിയര്‍ ഷോകളാണ് മാറ്റിയതെന്നും. അതിന്‍റെ പണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചു നല്‍കി എന്നുമാണ് വിവരം. അതേ സമയം ഐമാക്സ് ഷോയ്ക്ക് പുറമേ സാധാരണ തീയറ്ററുകളിലെ ഷോകളും മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

സാങ്കേതികമായ കാരണങ്ങളും ഡിസ്ട്രീബ്യൂഷന്‍ പ്രശ്നങ്ങളുമാണ് ഷോ ഉപേക്ഷിക്കാൻ കാരണമെന്നാണ് വിവരം. എന്നാൽ ഇത്തരത്തില്‍ ഷോകള്‍ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ.

ALSO READ:‘ലിയോ’ യുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർക്ക് ട്രീറ്റ് തന്നെ ആയിരിക്കും; ഒരിക്കലും അത് മിസ് ചെയ്യരുത്; ലോകേഷ് കനകരാജ്

സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേരും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News