വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചത് വന്‍ തുക; കണക്കുകള്‍ പുറത്ത്

നല്ല പാട്ടുകളും ഡാന്‍സുകളുമൊക്കെ വിജയ് ചിത്രങ്ങളുടെ പ്രത്യേകതകളാണ്. വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ തന്നെ വന്‍ ഹിറ്റായി മാറാറുണ്ട്. അതുകൊണ്ട് തന്നെ വിജയ് ചിത്രങ്ങളിലെ ഗാനങ്ങളുടെ റൈറ്റ്‌സ് നേടാന്‍ കമ്പനികള്‍ തമ്മില്‍ മത്സരമാണ്. ഇപ്പോഴിതാ വിജയ് നായകനായി വേഷമിടുന്ന ചിത്രം ദ ഗോട്ടിലെ ഗാനങ്ങളുടെ റൈറ്റ്‌സിന് വന്‍ തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ALSO READ:വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

ഗാനങ്ങളുടെ റൈറ്റ്‌സ് ഇനത്തില്‍ ദ ഗോട്ടിന് ആകെ 28 കോടി രൂപയാണ് ലഭിച്ചത് എന്നത് ട്രേഡ് അനലിസ്റ്റുകളായ ബോക്‌സ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏത് കമ്പനിയാണ് ഗാനത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവാണ്.

ALSO READ:നെക്സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നു

ചിത്രത്തില്‍ രണ്ട് വേഷത്തിലാണ് ദളപതി വിജയ് എത്തുന്നത്. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ്. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നതെന്നാണ് വിവരം. നടന്‍ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News