വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതി; റാന്നിയില്‍ മെഗാ ജോബ് ഫെയര്‍

Job Fair

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 10, 11 തീയതികളില്‍ ആയി റാന്നി സെന്റ് തോമസ് കോളേജില്‍ വെച്ച് മെഗാ ജോബ് ഫെയര്‍ നടത്തപ്പെടുന്നു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കായി നിരവധി തൊഴില്‍ അവസരങ്ങളാണുള്ളത്.

ജോബ് ഫെയറിലേക്ക് പങ്കെടുക്കാന്‍ താല്പര്യം ഉള്ള ഉദ്യോഗാര്‍ഥികള്‍ DWMS Connect App വഴി ജോബ് ഫയറിലേക്ക് അപേക്ഷിച്ചവര്‍ ആയിരിക്കണം. ഇതിനു ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതിനായി ആറന്മുള ജോബ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 9( വെള്ളിയാഴ്ച) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ DWMS സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തും.

Also Read : ഔഷധസസ്യ പ്രചരണത്തിനും പരിപാലത്തിനുമായി ആനാട് ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യ ഉദ്യാനം

ജോബ് ഫെയറിന് പങ്കെടുക്കുന്നതിന് മുന്‍പ് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതിയാണിത്. DWMS വഴി ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരും രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സംശയം ഉള്ളവര്‍ക്കും കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള ജോബ് സ്റ്റേഷനില്‍ നേരില്‍ എത്തുകയോ അല്ലാതെ ഫോണ്‍ മുഖേനയോ (10 am to 5pm) ബന്ധപ്പെടാവുന്നതാണ്. സംശയങ്ങള്‍ക്ക് ഫോണ്‍ : 8714699495

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News